അതിശയ കാരുണ്യമഹാ ദൈവമായോനെ

44

അതിശയ കാരുണ്യമഹാ ദൈവമായോനെ

അതിശയ കാരുണ്യമഹാ ദൈവമായോനെ - ഈശോ ആയിരം നാവിന്‍ വരം താ നിന്‍ സ്തുതി പാടാന്‍ ചരണങ്ങള്‍ 1. നായകനെ രക്ഷകനെ നിന്‍ കൃപയ്ക്കായി - സ്തോത്രം നാടറികെ പാടിടുവാന്‍ നീ തുണയ്ക്കേണം- 2. എങ്ങും ബഹുമാനമുള്ള നിന്‍ തിരുനാമം - ഈശോ എന്‍ ഭയങ്ങള്‍ സങ്കടവും നീക്കുമെന്നേയ്ക്കും- 3. ഇമ്പസംഗീതം തിരുപ്പേര്‍ പാപികള്‍ക്കെല്ലാം - ജീവന്‍ ഇല്ലയെന്നു വന്നവര്‍ക്കു ജീവന്‍ നിന്‍ നാമം - 4. പാപകുറ്റം ശക്തിയധികാരവും നീക്കും - ഈശോ പാപിയാമെന്‍പേര്‍ക്കു രക്തം വാര്‍ത്ത നിന്‍ പുണ്യം 5. നിന്‍ സ്വരത്താല്‍ കാഴ്ച കേള്‍വി ശക്തി ആരോഗ്യം എല്ലാം നിശ്ചയം പാപിക്കു കിട്ടും രക്ഷകര്‍ത്താവേ- 6. ഈമകളേ പാടിടുവിൻ അന്ധരെ കാണ്മിന്‍ - മഹാ ഉന്നതനാം രക്ഷകനെ വാഴ്ത്തിക്കൊണ്ടാടിന്‍ - 7. കോടികളായീടും സ്വര്‍ഗ്ഗവാസികളോടു - കൂടി പാടി യേശു നാമസ്തുതി ഞങ്ങള്‍ കൊണ്ടാടും - അതി

Music sheet is loading
0%
-
00:00 / 00:00

Suggessions