യേശുനാമം ജീവ നാദം

യേശുനാമം ജീവ നാദം യേശുപാദം എന്‍ സങ്കേതം യേശുനാമം ജീവ ദായകം ചരണങ്ങള്‍ 1. പാരില്‍ സമസ്ത ദേശക്കാരും ഭാഷക്കാരും സ്തുതിച്ചു പാടും - യേശു.. 2. അന്ധകാര [1]മതകുഠാരി അഖിലര്‍ക്കും സന്തോഷകാരി- യേശു... 3. അതിശയങ്കര വിശുദ്ധ രക്ഷകന്‍ ആനന്ദം തരും ദൈവ ആത്മജന്‍ - യേശു... 4. മഹസുര നഭോതലങ്ങള്‍ക്കപ്പുറം മഹത്വശോഭകള്‍ കാണിച്ചിടുന്ന - യേശു... 5. എളിയ പാപിയിന്‍ യാചനകള്‍ ഏക പരനിന്‍ തിരുമുന്‍ ചേര്‍ക്കും - യേശു.. [1]1അന്ധകാരമതത്തെ നശിപ്പിക്കുന്ന കോടാലി

Music sheet is loading
0%
-
00:00 / 00:00

Suggessions