ശ്രീയേശു നാമമേ തിരുനാമം

47

ശ്രീയേശു നാമമേ തിരുനാമം

Lyricist: T. J. Varkey

Composer: T. J. Varkey

png

ശ്രീയേശു നാമമേ തിരുനാമം ഇതു- ഭൂലോകമെങ്ങും മോദം നല്‍കും നാമം ചരണങ്ങള്‍ 1. പാപികളെ രക്ഷചെയ്യും ഭിവ്യനാമം-പരി- താപികള്‍ക്കാശ്വാസം നല്‍കും-തിരുനാമം (ശ്രീ...) 2. പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ ബന്ധനം തകര്‍ത്തിടുന്ന സത്യനാമം- (ശ്രീ..) 3. എന്നിലെ പാപങ്ങളെല്ലാം തീര്‍ത്ത നാമം-എന്റെ മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം - (ശ്രീ...) 4. മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ അല്ലലെല്ലാം തന്‍ ശിരസ്സിലേറ്റ നാമം- (ശ്രീ...) 5. ജീവനെ പാപികള്‍ക്കായ്‌ ചൊരിഞ്ഞ നാമം - പുതു ജീവനെ നല്‍കിയാശ്വസിപ്പിച്ച നാമം - (ശ്രീ...) 6. നിത്ൃമോക്ഷപാതയെ തുറന്ന നാമം-തന്റെ സത്ൃഭക്തരില്‍ പ്രമോദം നല്‍കും നാമം - (ശ്രീ...) 7. അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ വക്ഷസ്സില്‍ പ്രജകളെ ചുമക്കും നാമം - (ശരീ...)

Music sheet is loading
0%
-
00:00 / 00:00

Suggessions