യേശുപരാ ഇല്ലേ ഭവാനു തുല്യന്‍

48

യേശുപരാ ഇല്ലേ ഭവാനു തുല്യന്‍

യേശുപരാ - ഇല്ലേ ഭവാനു തുല്യന്‍ എല്ലാ ലോകത്തും ചൊല്‍വാന്‍ ചരണങ്ങള്‍ 1. വല്ലഭാ മഹേശാ - നല്ലവ ദേവേശാ ചൊല്ലായുധ സര്‍വേശാ - സ്വാമിന്‍ ചൊല്ലായുധ സര്‍വേശാ - യേശുപരാ.. 2. എല്ലാം അറിയും നീ എല്ലായിടത്തും നീ എല്ലാക്കാലവും നീയെ - സ്വാമിന്‍ എല്ലാക്കാലവും നീയെ - യേശുപരാ.. 3. എല്ലാം സൃഷ്ടിച്ചു നീ - എല്ലാം അഴിക്കും നീ ഇല്ലേ നിന്നെപ്പോലാരും - സ്വാമിന്‍ ഇല്ലേ നിന്നെപ്പോലാരും - യേശുപരാ.. 4. രൂപരഹിതനേ - രൂപം ധരിച്ചോനേ പാപരഹിതന്‍ നീയേ - സ്വാമിന്‍ പാപരഹിതന്‍ നീയേ - യേശുപരാ.. 5. കോടികോടി ദൂതര്‍-പാടി സേവിച്ചിടും മോടിയേറുന്ന രാജന്‍ നീ-സ്വാമിന്‍ മോടിയേറുന്ന രാജന്‍ നീ-യേശുപരാ.. 6. ജീവന്നുടയോനേ-ഭൂവിട്ടുയര്‍ന്നോനെ ദൈവകുമാരന്‍ നീയെ-സ്വാമിന്‍ ദൈവകുമാരന്‍ നീയെ-യേശുപരാ 7. സര്‍വ്വ മര്‍ത്യരെയും-ദിവ്യനീതിയോടെ നീ വിധിച്ച്ടും വേഗം-സ്വാമിന്‍ നീ വിധിച്ച്ടും വേഗം-യേശുപരാ.. 8. നീ കല്പിച്ച കാലം-ആയ ഭൂവിന്‍ കോലം നീക്കും നീ അന്ത്യകാലം-സ്വാമിന്‍ നീക്കും നീ അന്ത്യകാലം-യേശുപരാ.

Music sheet is loading
0%
-
00:00 / 00:00

Suggessions