യേശുവേ യേശുവേ ത്രിലോക രാജനേ

49

യേശുവേ യേശുവേ ത്രിലോക രാജനേ

യേശുവേ യേശുവേ ത്രി-ലോക രാജനേ ഹോശന്ന സ്വര്‍ല്ലോകരാജ-ന്നാലേലൂയ്യാ യേശുവേ യേശുവേ ത്രി - ലോക രാജനേ ചരണങ്ങള്‍ 1. നാശമോ സന്താപമോ നി-ഴലിടാതെ നിന്‍ മഹി മാനസനെ സദാ ഭരിക്കും -നിത്യ രാജനേ- (യേശു...) 2. കോടി കോടി ദൂതര്‍ ഗീതം - പാടി വാഴ്ത്തീടും എന്നും മോടിയായ്‌ നിന്‍ പാദേ ദാസര്‍ - കൂടി ആര്‍ത്തീടും - (യേശു...) 3. മൂഡ്ദരാം നരര്‍ക്കു മോക്ഷം - തേടിയ പുരാന്‍ - ബാലര്‍ പാടുവാന്‍ രക്ഷാ സന്തോഷം - നേടിയ മഹാന്‍ - (യേശു..) 4. ആദിയും അനാദിയും - നീ ജ്യോതിര്‍ മയമേ - മര്‍ത്യ ജാതികളെല്ലാരും വന്നാ-രാധന ചെയ്യും- (യേശു..) 5. ഭൂതങ്ങള്‍ ലോകങ്ങള്‍ സൃഷ്ടി - മാനുഷ മക്കള്‍ - സര്‍വ്വ ദൂതരും സ്വര്‍ല്ലോകരെല്ലാം വാഴ്ത്തീടുമെന്നും - (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions