ദൂതര്‍ വാഴ്ത്തും ദൈവമേ (Tune ZION)

9.1

ദൂതര്‍ വാഴ്ത്തും ദൈവമേ (Tune ZION)

1. ദൂതര്‍ വാഴ്ത്തും ദൈവമേ നിന്‍ നാമം ഞാനും വാഴ്ത്തട്ടെ, ദൂത മര്‍ത്യനാഥനേ നിന്‍ ഗീതം ഞാനും പാടട്ടെ. ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 2. ഹാ! സെറാഫിമാര്‍ക്കഗാധ തത്വമുളള ദൈവമേ, ശക്തിജ്ഞാനത്തോടും ചെയ്ത സര്‍വ ക്രിയയാലുമേ, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 3. ദിവ്യപാലനം തിങ്ങുന്നു നിന്‍ വിസ്തീര്‍ണ്ണ രാജ്യത്തില്‍, അലയപ്രാണിപോലും ഇന്നു നില്‍ക്കുന്നേ നിന്‍ നോട്ടത്തില്‍, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 4. സര്‍വ്വത്തില്‍ വച്ചും വിശേഷം ദിവ്യരക്ഷണ്യ കൃപാ കൂരിരുട്ടിലും പ്രകാശം ആര്‍ക്കു പാടാം ആ കൃപാ, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 5. സ്വർഗ്ഗത്തിൻ മഹത്വം വിട്ടു ക്രൂശിനോളം താഴുവാന്‍, പാപി ഞാന്‍ രക്ഷിക്കപ്പെട്ടു ആകയാല്‍ പാടുന്നു ഞാന്‍, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍ 6. വീണ്ടെഴുന്നരുള്‍ക, പൂജ്യ പാദപീഠം വിട്ടു വാ, ആണ്ടരുള്‍ക നിത്ൃരാജ്യം രാജനേ രക്ഷാകരാ, ഹല്ലേലൂയാ-ഹല്ലേലൂയാ-ആമേന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions