സര്‍വ്വ മാനുഷരേ പരന്നു

10

സര്‍വ്വ മാനുഷരേ പരന്നു

Lyricist: Mosa Walsalam

Meter: 11.10.

png

സര്‍വ്വ മാനുഷരേ പരന്നു-പാടി സന്തോഷത്തോടു വന്ദിച്ചിടുവിന്‍ ചരണങ്ങള്‍ 1. സേവിപ്പിന്‍ ആനന്ദിച്ചവനെ-ഗീതം ചേലോടു പാടി തന്‍ മുന്‍-വരുവിന്‍ സര്‍വ്വലോകനാഥന്‍ യഹോവാ-ഇതു ചന്തമോടാര്‍ത്തു വന്ദിച്ചീടുവിന്‍ -- (സര്‍വ...) 2. നമ്മുടെ നിര്‍മ്മിതാവെഹോവ-എന്നാല്‍ നാമവനാടും ജനങ്ങളുമാം തന്മഹത്വത്തെ പാടി നിങ്ങള്‍ - ഇന്നു തന്‍ഗൃഹവാതില്‍ക്കകത്തു വരീന്‍ -- (സര്‍വ...) 3. നാമകീര്‍ത്തനം പാടീടുവിന്‍-നിങ്ങള്‍ നന്ദിയോടുള്‍ പ്രവേശിച്ചിടുവിന്‍ നാഥനായ ത്രിയേകദൈവം-എത്ര നല്ലവനെന്നു ചിന്തിച്ചിടുവിന്‍ -- (സര്‍വ്വ...) 4. എത്ര കാരുണ്യശാലി പരന്‍-സത്യം എന്നും തനിക്കുള്ളതെന്നറിവിന്‍ ക്രിസ്തനും താതാത്മാക്കള്‍ക്കുമെ നിത്യം കീരത്തിയുണ്ടാക ഹല്ലലേലുയ്യാമ്മീന്‍ -- (സര്‍വ൮..)

Music sheet is loading
0%
-
00:00 / 00:00

Suggessions