ദേവ ദേവനു മംഗളം

14

ദേവ ദേവനു മംഗളം

ദേവ ദേവനു മംഗളം-മഹോന്നതനാം ദേവ ദേവനു മംഗളം ചരണങ്ങള്‍ 1. ദേവദൂതരാകാശേ-ദിവൃഗീതങ്ങള്‍ പാടി കേവലാനന്ദത്തോടു-മേവി സ്തുതി ചെയ്യുന്ന- (ദേവ...) 2. സകല ലോകങ്ങളിലെ-സര്‍വഗണങ്ങളേയും സുഖമുടനെ പടച്ചു-സകലനാളും പാലിക്കും- (ദേവ...) 3. നരഗണങ്ങളിന്‍ അതി-ദുരിതമൊഴിപ്പാനായി തിരുമകനെ നരനായ്‌.ധരണിയിങ്കലയച്ച- (ദേവ...) 4. പാപബോധം വരുത്തി-പാപിയെ ശുദ്ധമാക്കാന്‍ പാവനാത്മാവെ നല്‍കും-ജീവജലാശയമാം- (ദേവ...) 5. ആദരവോടു തന്റെ-വേദവെളിവു മനു- ജാതികള്‍ക്കരുളിയ-ആദിനാഥനാകുന്ന- (ദേവ...)

Music sheet is loading
0%
-
00:00 / 00:00

Suggessions