എന്റെ ജീവകാലത്തെ

208.1

എന്റെ ജീവകാലത്തെ

Take my life and let it be

1. എന്റെ ജീവകാലത്തെ-ഞാന്‍ പ്രതിഷ്ഠ ചെയ്യട്ടെ; എന്നും നിന്‍ മഹത്വത്തെ-ഞാനും ഘോഷിച്ചീടട്ടെ. 2. എന്റെ കൈ നിന്‍ സ്‌നേഹത്താല്‍-എന്നും അഭ്ധ്വാനിക്കട്ടെ; നിന്റെ പേര്‍ക്കുത്സാഹത്താല്‍-കാല്‍കള്‍ ഭംഗി നേടട്ടെ. 3, നിന്റെ സ്തോത്രം മാത്രമേ-എന്റെ ഗീതം ആകട്ടെ; നിന്റെ വാക്കു മാത്രമേ-ഞാന്‍ സംസാരിച്ചീടട്ടെ. 4. എന്റെ പൊന്നും വെള്ളിയും-എല്ലാം നിന്റേതാകട്ടെ; എന്റെ ബുദ്ധി പ്രാപ്തിയും-നിന്‍ യത്നങ്ങള്‍ ആകട്ടെ. 5, എന്റെ ഇഷ്ടം സര്‍വ്വദാ-നിന്റെ ഇഷ്ടം ആകേണം; എന്റെ നെഞ്ചില്‍ നീ സദാ-രാജന്‍ ആയി വാഴേണം. 6. എന്റെ സ്നേഹം സര്‍വ്വവും-നിന്നില്‍ ആയി തീരട്ടെ; ഞാന്‍ അശേഷം നിത്യവും-നിന്റെ സ്വന്തം ആകട്ടെ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions