ആലെലൂ ആലെലൂ യേശുനാഥനേ

58

ആലെലൂ ആലെലൂ യേശുനാഥനേ

ആലെലൂ ആലെലൂ യേശുനാഥനേ - മനുവേലെ സ്വാമിന്‍ ആലെലൂ ആലെലൂ യേശുനാഥനേ ആലെലൂ ആലെലൂ-മാലൊഴിച്ചീടുവാന്‍ ആലോചിച്ചീലോകെ വന്ന കൃപാലുവേ - (ആലെലൂ..) 1. ആലോകെ മാലാഖമാര്‍ സ്തുതിച്ചെന്നും -സൃഷ്ടിരക്ഷകളാദി നിന്‍ വേലകള്‍മൂലമെ ആര്‍ത്തുപാര്‍ത്തെന്നും -പുഷ്ടമോദമോടെ സര്‍വ്വം മേലങ്ങു ചാലവേ - ചേര്‍ത്തുവെച്ചിങ്ങൊരുബാലന്റെ കോലത്തില്‍ - മര്‍ത്യനായ്‌ വന്നു നീ - (ആലെലൂ..) 2. മാനുഷര്‍ ജ്ഞാനത്തോടെ നടന്നിടാന്‍ - മാനസേ കരുതിഭവാന്‍ ജ്ഞാനവചന്സ്റുകള്‍ ദാനം ചെയ്ത പിന്‍ - വിനയാദിധരിച്ചിഹ വാനവന്‍ സീനായില്‍ - മാനുഷര്‍ക്കേകിയ ജ്ഞാനപ്രമാണം നി-വൃത്തി വരുത്തി നീ - (ആലെലൂ..) 3. ലോകദുഷ്കൃത ശോകപാപങ്ങള്‍ - അകതാരില്‍സ്വാമിഭവന്‍ ദേഹത്തിലും കൊണ്ടു യാഗം ചെയ്തിങ്ങു -മഹാഖേദത്തോടെ ഭവാന്‍ ഗോല്‍ഗോഥയില്‍ - ക്രൂശില്‍ - ചാകുവാനും രക്ഷ നല്‍കുവാനും തിരുസ്‌നേഹമായി ചിത്രം - (ആലെലൂ..) 4. സര്‍വരും തീരവമായ്‌ ഓടി വന്നിടാന്‍ - കൃപയോട്‌പാപികളെ ദേവാ നീ താലശ്യമായ്‌ വിളിച്ചതാല്‍ - പാപി ഓടി വന്നിടുന്നേന്‍ ദേവന്നും സര്‍വ മ-ര്‍ത്യര്‍ക്കും മദ്ധ്യസ്ഥനേ സര്‍വനാളും സ്തോത്രം-കര്‍ത്തനുണ്ടാകണം -(ആലെലൂ..)

Music sheet is loading
0%
-
00:00 / 00:00

Suggessions