നിന്റെ സ്നേഹമാം ശബ്ദം

216

നിന്റെ സ്നേഹമാം ശബ്ദം

I am thine O Lord

Lyricist: Fanny J. Crosby

Translator: J. John

png

നിന്റെ സ്നേഹമാം ശബ്ദം കേട്ടു ഞാന്‍ സ്വന്തമായി യേശുവേ; എക്കിലും വിശ്വാസത്തില്‍ വളര്‍ന്നു നിന്നോടടുത്തീടട്ടെ! യേശുനാഥാ ക്രൂശിലേയ്ക്കു നീ ആകര്‍ഷിക്കുകേ എന്നെ; യേശുനാഥാ നിങ്കലേയ്ക്കു നീ നാള്‍ക്കുനാള്‍ ചേര്‍ത്തീടുകേ. 2 ദിവൃശക്തിയാല്‍ നിന്റെ സേവയ്ക്കായ്‌ എന്നെ നീ എടുക്കുകേ; എന്റെ ആശയാം ദൈവമേ നിന്നില്‍ എന്മനം മുങ്ങീടട്ടേ (യേശുനാഥാ...) 3 നിന്‍ കൃപാസനെ ഒറ്റ നാഴിക എത്ര ഇന്‍പമായത്‌! ഉറ്റ ബന്ധുവോടെന്നപോലെ ഞാന്‍ സംസര്‍ഗ്ഗം ചെയ്തീടുന്നു (യേശുനാഥാ...) 4 ഉന്നതത്തില്‍ നിന്‍ സന്നിധൌ വന്നു നിന്നെക്കാണും നേരത്തില്‍ ഇങ്ങു കാണാത്ത സ്‌നേഹം മോദവും അങ്ങു കാണും മോക്ഷത്തില്‍ (യേശുനാഥാ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions