യേശുയെന്നടിസ്ഥാനം

നാഥനാമക്രിയ - ആദിതാളം പല്ലവി യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ ആശ്വാസത്തിന്‍ പൂര്‍ണ്ണത-യേശുവില്‍ കണ്ടേന്‍ ഞാനും ചരണങ്ങള്‍ 1. എത്ര മധുരം അവന്‍-നാമമെനിക്കു പാര്‍ത്താല്‍ ഓര്‍ത്തു വരുന്തോറമെ-ന്നാര്‍ത്തി മാഞ്ഞുപോകുന്നു 2. ദുഃഖം ദാരിദ്യമെന്നി-വയ്ക്കുണ്ടോ ശക്തിയെന്മേല്‍ കൈയ്ക്കു പിടിച്ചു നട-ത്തിക്കൊണ്ടു പോകുന്നവന്‍ 3. രോഗമെന്നെപ്പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ വേഗം-വരുമെന്‍ നാഥന്‍-ദേഹം പുതുതാക്കീടാന്‍ 4. പാപത്താലെന്നില്‍ വന്ന-ശാപക്കറകള്‍ മാറ്റി ശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്‍കും 5. വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുന്‍പും പിന്‍പുമായവന്‍-അന്‍പോടെന്നെ നടത്തും 6. ലോകമെനിക്കു വൈരി-ലോകമെന്നെ തൃജിച്ചാല്‍ ശോകമെന്തെനിക്കതില്‍-ഏതും ഭയപ്പെടാ ഞാന്‍ (യേശു...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions