സ്നേഹമാമേശുവേ

Lyricist: T. Koshy

Composer: T. Koshy

png

താരാട്ട്‌ - ആദിതാളം 1. സ്നേഹമാമേശുവേ-സ്‌നേഹമേ നിറവായ്‌ സ്‌നേഹം നിന്‍ മൊഴി ക്രിയയുമെല്ലാം-സ്നേഹം സര്‍വ്വവുമേ സ്‌നേഹിച്ചേശു എന്നെ-ചോരയില്‍ കഴുകി സ്‌നേഹതാതന്നു എന്നെയാചാര്യ-രാജനാക്കിയല്ലോ 2. ഇയ്യുലകാധിപന്‍-കണ്‍കുരുടാക്കി ആയതാല്‍ ഭംഗി രൂപവുമില്ലാ-തായി നീ എനിക്കു ദൈവാത്മാവെന്നുടെ-കാഴ്ചയെ നല്‍കി ദൈവസുതനപ്പോള്‍ എന്റെ കണ്ണിന്നു-കൌതുകമായ്‌ വന്നു 3. ദാസവേഷം പൂണ്ട-ദേവകുമാരന്‍ യേശുദേവാ വിശ്വാസികള്‍ക്കു നീ-വിലയേറിയവന്‍ ആയിരങ്ങളുടെ-ആയിരങ്ങളില്‍ അതിസൌന്ദര്യവാനാകുമേശു-ദേവന്‍ നീയല്ലയോ? 4. നീയല്ലാതാരുള്ളു-സ്വര്‍ഗ്ഗമാം ലോകേ? നീയല്ലാതില്ല ഭൂവിലാരും ഞാന്‍ ഇഛിക്കത്തക്കവന്‍ ഹാ മനോഹരന്‍-നീ, ഭാഗ്യവാന്‍ നീ ഹാ മഹാശുദ്ധന്‍ എന്നുടെ പാപം-ആകെ നീക്കിയവന്‍ 5. നിറവായ കൃപ-പൂര്‍ണ്ണമാം സ്നേഹം നീതിയും സര്‍വ്ൃശ്രേഷ്ഠതകളും-ഉള്ളോനേശുവേ നീ എന്‍ സൃഷ്ടാവിവന്‍ താന്‍-എന്‍ കര്‍ത്താവിവന്‍ താന്‍ എന്നെ സൃഷ്ടിച്ചു രക്ഷിച്ചു നിത്യ-ജീവന്‍ തന്നതിവവന്‍ 6. സര്‍വ്വ നാമങ്ങള്‍ക്കും-സര്‍വ്വ വസ്തുവിന്നും സര്‍വ്വ സൃഷ്ടിക്കും മേലായ്‌ നിന്നെ ഞാന്‍-സ്‌നേഹിച്ചീടും നാഥാ സ്തോത്രമേശുവിന്നു-താതന്നും സ്തോത്രം സ്തോത്രമെന്നാശ്വാസപ്രദനുമേ-ആമേന്‍ ഹല്ലെലൂയ്യാ

Music sheet is loading
0%
-
00:00 / 00:00

Suggessions