യേശു അല്ലാതെ വേറൊരു

1. യേശു അല്ലാതെ വേറൊരു രക്ഷകന്‍ ഇഹത്തിലുണ്ടോ പറവാന്‍-മനമേ തന്നില്‍ ആശ്രയിച്ചിടുന്നവരേവരും തിരുകൃപ അനുഭവിച്ചിടുന്നുവല്ലോ-മനമേ 2. വല്ലഭ പരന്‍ താന്‍ പരിശുദ്ധപരന്‍ താന്‍ മഹത്വ പരാപരന്‍ താന്‍-മനമേ പാപം ഇല്ല സ്വല്പം നരദേവനാം യേശുവില്‍ ഇവനല്ലോ നമുക്കു ഗുരു-മനമേ 3. തിരുമൊഴി അനുസരിച്ചിടുന്നതെല്ലാം ശുഭം തിരുനടപ്പതി ശ്രേഷ്ഠം-മനമേ തന്റെ തിരുവടി പിന്തുടര്‍ന്നിടുന്നവര്‍ക്കേവര്‍ക്കും ചേരാം മോക്ഷാനന്ദമേ-മനമേ 4. ദയകെട്ട പേ ഇങ്ങു നരരെപ്പാതാളത്തില്‍ ചതിച്ചു കൊണ്ടോടുന്നതു-മനമേ കണ്ടു ദയ കൃപ സ്‌നേഹവും നിറഞ്ഞ പരന്‍ വന്നു സത്യവേദം അരുളാന്‍-മനമേ 5, പാപികളെ എല്ലാം നാശം ചെയ്തീടുവാന്‍ വല്ലഭ നീതി നില്‍ക്കെ-മനമേ പരി-താപത്തോടെ അവതാരം ചെയ്താന്‍ പരന്‍ ശാപം തന്മേല്‍ ചുമപ്പാന്‍-മനമേ 6. നരര്‍ക്കെല്ലാം വേണ്ടിത്തന്‍ പരിശുദ്ധ ജഡം രക്തം ജീവനും ബലികഴിച്ചാന്‍-മനമേ മൃത്യു വരിച്ചുയിര്‍ത്തെഴുന്നു തന്‍ തിരു കൃപ തേടുന്നോര്‍ വാഴും മോക്ഷാനന്ദത്തില്‍-മനമേ (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions