യേശുവിന്‍ സ്വന്തമത്രെ ഞാന്‍

228

യേശുവിന്‍ സ്വന്തമത്രെ ഞാന്‍

ജാവളി-ആദിതാളം പല്ലവി യേശുവിന്‍ സ്വന്തമത്രെ ഞാന്‍-ഇന്നും എന്നും യേശുവിന്‍ സ്വന്തമത്രെ ഞാന്‍ ചരണങ്ങള്‍ 1. നാഴിക ഇതു മുതല്‍-നാഥാ നിന്‍ കനിവാലെ നാശകവഴി വെടിഞ്ഞേന്‍-യേശുനാഥാ (യേശുവിന്‍...) 2. പുത്തന്‍ ജീവനെനിക്കു-ദത്തമായെന്‍ നാഥനാല്‍ നിത്യമെനിക്കു സുഖമേ-കൃപയാലെ (യേശുവിന്‍...) 3. ശാന്തമാമെന്നാത്മാവെ-കാന്തനാം നിന്നില്‍ നിന്നു ഹന്ത പിരിപ്പാനൊന്നിന്നും-കഴിവില്ല (യേശുവിന്‍...) 4. എന്നുടെ ഗാനമിനി-മന്നവ മന്നനീശോ നിന്നുടെ മഹത്വത്തിനായ്‌-മാത്രമെന്നും (യേശുവിന്‍...) 5. സ്വര്‍ഗ്ഗമെനിക്കുള്ളതു-ഭാഗ്യമെനിക്കു നിത്യം സ്വര്‍ഗ്ഗദൂതരെന്‍ സ്‌നേഹിതര്‍ കൃപയാലെ (യേശുവിന്‍..) 6. സത്ൃസമാധാനമേ-നിത്ൃ സന്തോഷമമല്ലോ കര്‍ത്തനെനിക്കു സ്വന്തമേ-കൃപയാലെ (യേശുവിന്‍...) 7. പുത്തന്‍ ജീവനെന്നേശു-കര്‍ത്തനോടു ചോദിച്ചേന്‍ ദത്തമായല്ലോ എനിക്കു-കൃപയാലെ (യേശുവിന്‍...) 8, എന്റെ ഹൃദയമിതാ-നിന്റെ മുമ്പില്‍ വയ്ക്കുന്നേന്‍ നിന്റെ ചിന്ത എനിക്കു താ-കൃപയാലെ (യേശുവിന്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions