സ്‌നേഹമാം താതാ! സ്വര്‍ഗ്ഗീയനാഥാ!

234

സ്‌നേഹമാം താതാ! സ്വര്‍ഗ്ഗീയനാഥാ!

സ്‌നേഹമാം താതാ! സ്വര്‍ഗ്ഗീയനാഥാ! അഹമഹ മായവനേ! യഹോവേ! ഇഹ പരിപാലകനേ! ബഹുലമാം കൃപയാല്‍ തിരുഹിതമതിനാല്‍ മഹിതലേ സുതനെ തന്ന-ദേവേശാ: തവപാദം കുമ്പിടുന്നേന്‍ 2 ആദിമനുഷ്യന്‍ പാപം ചെയ്തതിനാല്‍ മേദിനിയില്‍ വസിക്കും മനുജര്‍ യാതനപ്പെട്ടിതു ഹാ! പാതകം നീക്കാന്‍ പാതകര്‍ കയ്യാല്‍ വേദന ഏറ്റൊരു യേശുവേ -തവ 3 സ്വന്ത ജനത്താല്‍ തള്ളപ്പെട്ടയ്യോ! അന്തമില്ലാത്തതാം സ്നേഹഹൃദയം വെന്തു നീറിടുന്നിതാ- സ്വന്ത മനസ്സാല്‍ ക്രൂശിന്മേല്‍ തൂങ്ങി ചിന്തി തന്‍ തിരുനിണം പാപികള്‍ക്കായ്‌ -തവ 4 മരണം സഹിച്ച ദൈവത്തിന്‍ പുത്രന്‍ മരണത്തിന്‍ ശക്തിയാല്‍ തോല്ക്കപ്പെടുമോ മരണത്തെ താന്‍ ജയിച്ചു തിരുജഡ മുയിര്‍ത്തു മൂന്നാംനാളില്‍തന്‍ തിരുജീവന്‍ തിരികെവന്നു-മഹത്വം -തവ 5 ലോകാന്ത്യം വരെയ്ക്കും കൂടെ ഉണ്ടെന്നു വാക്കു തന്നോന്‍ വിശുദ്ധ റൂഹായേ വേഗത്തില്‍ അയച്ചു തന്നു ലോകത്തെ ജയിക്കാന്‍ ആവിയെ തന്നോന്‍ വേഗത്തില്‍ വരും താന്‍ രാജ്യം തന്നില്‍ -തവ 6 പ്രാണനാഥാ നീ പ്രാണനെ തന്നു ക്ഷോണിയെവീണ്ടെടുത്ത മാ സ്നേഹം കാണുന്നു ദോഷിയാം ഞാന്‍ തൂണ്ണുവണങ്ങി നമിച്ചിടുന്നടിയാന്‍ ആഅ്ജിനില്‍ി താങ്ങണമേ-ക(പാലോ -തവ

Music sheet is loading
0%
-
00:00 / 00:00

Suggessions