നില്പിന്‍ ക്രിസ്തേശുവിന്നായ്‌

239

നില്പിന്‍ ക്രിസ്തേശുവിന്നായ്‌

Stand up Stand up for Jesus

1 നില്പിന്‍ ക്രിസ്തേശുവിന്നായ്‌ ക്രൂശിന്റെ വീരരേ, പോരില്‍ ധ്വജം മേലായി പിടിപ്പിന്‍ ഭദ്രമേ; ജയത്തിന്മേല്‍ ജയിപ്പാന്‍ സൈന്യം നടത്തും താന്‍, മാറ്റോരെല്ലാം തോറ്റീടും; ക്രിസ്തേശു വെന്നീടും. 2 നില്പിന്‍ ക്രിസ്തേശുവിന്നായ്‌ വന്‍ കാഹളം കേള്‍പ്പിന്‌, ഒരുങ്ങിന്‍ യുദ്ധത്തിന്നായ്‌ മഹത്വ നാളോര്‍പ്പിന്‍; തന്‍ സേവകം ചെയ്യും നാം പേക്കൂട്ടത്തെ വെല്ലും, ആപത്തില്‍ ധൈര്യം വേണം വീര്യം വെല്ലാന്‍ വീര്യം. 3 നില്പിന്‍ ക്രിസ്തേശുവിന്നായ്‌ തന്‍ ശക്തിയിങ്കലും, നിസ്സാരം മാംസമാം കൈ തുനിഞ്ഞു നില്‍ക്കിലും ദിവ്യായുധങ്ങള്‍ സാരം ഉണര്‍ന്നു പ്രാര്‍ത്ഥിപ്പിന്‍; ജോലിക്കുണ്ടാപല്‍ പാരം എന്നോര്‍ത്തുകൊള്ളുവിന്‍. 4 നില്പിന്‍ ക്രിസ്തേശുവിന്നായ്‌ ദീര്‍ഘം ചെല്ലാ യുദ്ധം ഇന്നാളില്‍ പോരിന്‍ വാദം, പിന്‍ വീര സംഗീതം; ജയിക്കുമോര്‍ ഭടന്നും ജീവ കിരീടമാം; മഹത്വ രാജനോടും നിത്യം ഭരിച്ചിടാം.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions