തരണമേ പരമ ശരീരി

Lyricist: Vedanayagam

Composer: Vedanayagam

png

സൈന്ധവി - ആദിതാളം പല്ലവി തരണമേ പരമ ശരീരി-ആപല്‍ കാലേ തുണ പരോപകാരി അനുപല്ലവി നരകുല ദുരിതാപഹാരി-സ്വര്‍ഗ്ഗ പുരം യെറുശലേം അധികാരി-ഉടന്‍-(തരണമേ..) ചരണങ്ങള്‍ 1 സുരനരഗണസേവാ പാത്രാ-ദൈവ ജനകനൊരുവനായ പുത്രാ നരനൊരുപിണിയായ ഗാത്രാ യേശു നായകാ അമേയാ പവിത്രാ ഉടന്‍-(തരണമേ..) 2 ആധാരം വേറെ എനിക്കാരും-ഇല്ലേ നീയനുകൂലന്‍ ആയാല്‍ പോരും വേദാന്തസുഖം ഉടന്‍ ചേരും-എന്റെ വേദനയതുകൊണ്ടു തീരും-ഉടന്‍-(തരണമേ..) 3 നിത്യം നിത്യവും എന്റെ മേലെ-വരു ന്നെത്രയോ തുന്‍പങ്ങള്‍ തിരപോലെ അത്രയും നീക്കേണം കൃപയാലെ-ദിവ്യന്‍ ഉത്തമശീലന്‍ ഇമ്മാനുവേലെ-ഉടന്‍-(തരണമേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions