യേശുവേ കരുണാസനാ

പല്ലവി യേശുവേ കരുണാസനാ മഹാ- ദോഷി ഞാനയ്യോ കൃപ തോന്നണമയ്യോ ചരണങ്ങള്‍ 1 നീചനാമെന്‍ ദുരിതങ്ങളെ-നോക്കണമിതാ കൂടെ പാര്‍ക്കണം സദാ 2 ലോകം ജഡം പിശാചു വളരെ-കേടു ചെയുന്നു കൃപ തേടുന്നേന്‍ ഇന്നു 3 കഠിന പാപച്ചുമടു നീക്കും- കരുണയുള്ളവാ കൃപ തരണം നല്ലവാ 4 ദുഷ്ടശീലമെന്നില്‍ നിന്നു:വിട്ടകറ്റണം പുതുസൃഷ്ടിയാക്കണം. പരിശുദ്ധാത്മാവായ ദൈവം-വന്നു പാര്‍ക്കണം എന്നെ, എന്നും-കാക്കണം 6 മരണം വരെയും കരുണയോടെ കാത്തരുളണം കൃപ തന്നു ഫോറ്റണം 7 നിന്റെ രാജ്യം തന്നിലെന്നെ-ഓര്‍ത്തു കൊള്ളണം എന്നും ചേര്‍ത്തുകൊള്ളണം (യേശുവേ...)

Music sheet is loading
0%
-
00:00 / 00:00

Suggessions