ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍

250

ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍

The Great Physician

1. ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍ അനേക കഷ്ടത്തൂടെ കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടുക്കു വാതിലൂടെ യേശുവേ നിന്‍ സ്‌നേഹത്താല്‍ കാക്കുകെന്നെ യുദ്ധത്തില്‍; പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍ എത്തും നിന്റെ കയ്യില്‍ 2. അശക്തന്‍ ഞാന്‍ നടക്കുവാന്‍ നീയോ ബലത്തിന്‍ പൂര്‍ത്തി; തളര്‍ച്ചയേറും ഓടുവാന്‍ വിറയ്ക്കുമെന്റെ മൂര്‍ത്തി (യേശുവേ...) 3. അസഹ്യ കഷ്ട സഞ്ചയം അടുക്കയില്‍ തുണയ്ക്ക; കനക്കും ആധി നെഞ്ചകം കടക്കിലോ കെടുക്ക (യേശുവേ...) 4. കഠോര ശത്രു സേനകള്‍ പ്രവാഹിക്കില്‍ തടുക്ക; കടുത്ത പാപ ബാധകള്‍ നിന്‍ ചോരയാല്‍ ഹരിക്ക (യേശുവേ...) 5. പ്രയാണമിങ്ങൊടുങ്ങിയാല്‍ രണങ്ങളില്ല പിന്നെ; കരേറ്റുകന്നു പ്രീതിയാല്‍ യെരുശലെമിലെന്നെ (യേശുവേ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions