മുന്‍ ദാസരെ നടത്തിയ

1. മുന്‍ ദാസരെ നടത്തിയ-ബെഥെലിന്‍ ദൈവമേ; ഇന്നും നിന്‍ ദാസര്‍ ഞങ്ങളെ-നിന്‍ കയ്യാല്‍ പോറ്റുകെ 2. കൃപാസനെ പ്രതിജ്ഞകള്‍-ചെയ്യുന്നു ഞങ്ങളും; പിതാക്കന്മാരിന്‍ ദൈവം നീ-ഞങ്ങള്‍ക്കും ആകണം 3. ഓരോ വിഷമ ഘട്ടത്തും-നേര്‍പാത കാട്ടുകേ; ആഹാരം വസ്ത്രവും ദിനേ-നല്‍കേണം ദൈവമേ 4. ഈ യാത്ര തീര്‍ന്നു മേല്‍ ലോകേ-ചേര്‍ന്നീടുവോളവും നിന്‍ ദിവൃപക്ഷത്താല്‍ തന്നെ-മറയ്ക്ക ചുറ്റിലും 5, നിന്‍ കയ്യില്‍ നിന്നനുഗ്രഹം-തരേണം നാഥനേ നീ തന്നെ സ്വന്ത ദൈവവും-എന്നേയ്ക്കും വീടുമേ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions