സ്നേഹത്തിന്‍ ഇടയനാം യേശുവേ

261

സ്നേഹത്തിന്‍ ഇടയനാം യേശുവേ

Tenderly Guide us

സ്നേഹത്തിന്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ നീയല്ലാതാരുമില്ലാ- യേശുനാഥാ ഞങ്ങള്‍ക്കു നീയല്ലാതാരുമില്ലാ യേശുനാഥാ നീയല്ലാതാരുമില്ല 2 സാധുക്കള്‍ക്കായ്‌ വലഞ്ഞലഞ്ഞതും ആടുകള്‍ക്കായ്‌ ജീവന്‍ വെടിഞ്ഞതും പാടുകള്‍ പെട്ടതും ആര്‍നായകാ- നീയല്ലാതാരുമില്ലാ (യേശു...) 3 നീക്കിടുവാന്‍ എല്ലാ പാപത്തെയും പോക്കിടുവാന്‍ സര്‍വ്വ ശാപത്തേയും കോപാഗ്നിയും കെടുത്തിടാന്‍കര്‍ത്താ നീയല്ലാതാരുമില്ലാ (യേശു...) 4 അറിവാന്‍ സ്വര്‍ഗ്ഗപിതാവിനെയും പ്രാപിപ്പാന്‍ വിശുദ്ധാത്മാവിനെയും വേറൊരു വഴിയുമില്ല നാഥാ- നീയല്ലാതാരുമില്ലാ (യേശു...) ൭ സഹിപ്പാന്‍ എന്‍ ബുദ്ധിഹീനതയും വഹിപ്പാന്‍ എന്‍ എല്ലാ ക്ഷീണതയും ലാളിപ്പാന്‍ പാലിപ്പാന്‍ ദൈവപുത്രാ നീയല്ലാതാരുമില്ലാ (യേശു...) 6 സത്യവിശ്വാസത്തെക്കാത്തീടുവാന്‍ നിത്യം നിന്‍ കീര്‍ത്തിയെ പാടീടുവാന്‍ ഭൃത്യന്മാരില്‍ കൃപ തന്നീടുക നീയല്ലാതാരുമില്ലാ (യേശു...) 7 ദൈവമഹത്വത്തില്‍ താന്‍വരുമ്പോള്‍ ജീവകിരീടത്തെ താന്‍ തരുമ്പോള്‍ അപ്പോഴും ഞങ്ങള്‍ പാടീടും നാഥാ നീയല്ലാതാരുമില്ലാ (യേശു...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions