എന്‍ രക്ഷകനാമേശുവേ

Lyricist: C. D. David

Composer: C. D. David

png

ഹുശേനി - ആദിതാളം പല്ലവി എന്‍ രക്ഷകനാമേശുവേ - എന്നെ ദയയോടു കാത്തു എന്നെ ദൈവഭക്തിയിൽ വളര്‍ത്തി-നന്നാക്കിടുക ചരണങ്ങള്‍ 1. പാപസമുദ്രത്തിലയ്യോ-പാഴിലുഴന്നീടുന്നയ്യോ പാലകാ എന്‍ ചിത്തം ശുദ്ധമാക്കി-പാലിച്ചിടുക 2. കന്മഷ പരിഹാരാര്‍ത്ഥം - ചിന്നിയ തിരു രക്തത്തിന്‍ കാരുണ്യത്താല്‍ മാം കഴുകി ദേവാ-ശുദ്ധീകരിക്കുക 3. നിന്നാലെ സൌജന്യമായി - സമ്പാദിതമാം രക്ഷയില്‍ എന്നെയവകാശിയാക്കിക്കൊള്‍ക-കൃപാസ്വരൂപാ 4. വേദപ്രമാണത്തില്‍നിന്നു-വേഗം ജ്ഞാനത്ഭുത കാര്യം സാദരം കാണ്മാനെന്‍ കണ്‍കള്‍ നാഥാ-തുറക്കേണമേ 5, വ്യാജ വഴിയില്‍ നിന്നെന്നെ-വേഗം നീയകറ്റി നിന്റെ വേദപ്രമാണത്തെ കൃപയോടെ-നല്‍കീടേണമേ 6. മായയെ നോക്കാതവണ്ണം-മമ കണ്‍കള്‍ നീ തിരിച്ചു മഹല്‍ഗുരോ നിന്‍ വഴിയിലെന്നെ-നടത്തേണമേ 7. ഭൂലോകവാസം കഴിച്ചു സ്വര്‍ലോകത്തെ ഞാന്‍ പ്രാപിച്ചു- കൊള്ളുവാന്‍ വേണ്ടുന്നതെല്ലാമെന്നെ - കാണിക്കേണമേ (എന്‍ രക്ഷകനാമേശുവേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions