വഞ്ചക നെഞ്ചെന്നില്‍

ബിഹാക്‌ - ആദിതാളം പല്ലവി വഞ്ചക നെഞ്ചെന്നില്‍-നിന്നകറ്റിപ്പുതു നെഞ്ചടിയാനരു-ളേണമേ വേഗമേ ദൈവശുദ്ധാത്മാ ചരണങ്ങള്‍ 1 വഞ്ചകപ്പേ കുടി-കൊണ്ടുദിനം പ്രതി പഞ്ചമാപാതകചിന്തയുണ്ടാക്കുന്നാന്‍ (വഞ്ചക..) 2 കാമം കോപം പക-ഡംഭം ചതിവെന്നില്‍ താമസിക്കാതെ അംകറ്റുക വല്ലഭാ (വഞ്ചക..) 3 കള്ളസമാധാനം-തോന്നാതിരിപ്പാനും ഉള്ളകുറ്റം-തെളിവായിക്കണ്ടീടാനും (വഞ്ചക..) 4 ജഡമോഹങ്ങള്‍ ജയി-ക്കാതിരിപ്പാനും അടങ്ങിത്തോറ്റു ന-ശിക്കാതിരിപ്പാനും (വഞ്ചക..) 5 രക്ഷകന്‍ യേശുവിന്‍ ചിന്തയെന്നില്‍ തന്നു രക്ഷിച്ചെന്നെ ജനി-പ്പിക്ക നീ വീണ്ടുമേ (വഞ്ചക...)

Music sheet is loading
0%
-
00:00 / 00:00

Suggessions