നിത്യവന്ദനം നിനക്കു സത്യദൈവമേ

17

നിത്യവന്ദനം നിനക്കു സത്യദൈവമേ

Lyricist: Mosa Walsalam

png

നിത്യവന്ദനം നിനക്കു-സത്യദൈവമേ സ്തോത്രവും ജയവും യോഗ്യം-അത്യുന്നതനേ ചരണങ്ങള്‍ 1. മര്‍ത്യകുല സൃഷ്ടകനേ- നിത്യപിതാവേ സത്യവിശ്വാസികള്‍ ചെയ്യും-സ്തോത്രം നിനക്കേ 2. എത്രയോ മനോഹരം നിന്‍-കൃത്യങ്ങളെല്ലാം ചിത്രമതി ചിത്രമവ-എത്രയോ ശ്രേഷ്ഠം 3. കെരുബുകള്‍ മദ്ധ്യേ വസിക്കും-സര്‍വശക്തനേ ഉര്‍വിയെങ്ങും വ്യാപിച്ചിടും-നിനക്കെന്നും സ്തോത്രം 4. മാനവകുലത്തിന്‍ പാപം-മോചനം ചെയ്വാന്‍ ഹീനമായ്ക്കുരിശില്‍ ശാപം തീര്‍ത്ത പരനേ 5. നിന്നില്‍ വിശ്വസിക്കുന്നവ-നെന്നേക്കും മോക്ഷം തന്നരുളാന്‍ ഉന്നതത്തില്‍ - ചേര്‍ന്ന പരനേ 6. സര്‍വ ബഹുമാനം സര്‍വ-മഹത്വം സ്തുതിയും സര്‍വേശ്ചരനായ യഹോ-വായ്ക്കു താന്‍ ആമേന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions