ദൈവത്തിന്റെ സ്നേഹം മൂലം

270

ദൈവത്തിന്റെ സ്നേഹം മൂലം

I am a child of God

ദൈവത്തിന്റെ സ്നേഹം മൂലം രക്ഷപ്പെട്ട പാപി ഞാന്‍; എന്നെപ്പോലെ ആരും ഉണ്ടോ? കൃപയുടെ പൈതല്‍ ഞാന്‍ 2 പാപത്തിങ്കല്‍ ജനിച്ചവന്‍ ശുദ്ധി ഹീനന്‍ അത്രെ ഞാന്‍; യേശു എന്നെ സ്‌നേഹിച്ചല്ലോ, കൃപയുടെ പൈതല്‍ ഞാന്‍ 3 യേശുവിന്റെ രക്തത്തിങ്കല്‍ സ്‌നാനം ചെയ്ത പാപി ഞാന്‍; ഇതിനാലെ പാപം നീങ്ങി കൃപയുടെ പൈതല്‍ ഞാന്‍ 4 ശുദ്ധാത്മാവു വാസം ചെയ്വാന്‍ ആശപ്പെട്ടു പാര്‍ക്കും ഞാന്‍; അവന്‍ എന്നെ പൂര്‍ണ്ണന്‍ ആക്കും കൃപയുടെ പൈതല്‍ ഞാന്‍ 5 കൃപ, കൃപ, കൃപ എന്നു സ്തുതി പാടും എന്നും ഞാന്‍; രക്ഷ എല്ലാം കൃപ മൂലം കൃപയുടെ പൈതല്‍ ഞാന്‍

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions