എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി

273

എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി

Lyricist: P. V. Thommi

Composer: P. V. Thommi

png

1. എന്നോടുള്ള നിന്‍ സര്‍വ്വനന്മകള്‍ക്കായി ഞാന്‍ എന്തുചെയ്യേണ്ടു നിനക്കേശുപരാ!--ഇപ്പോള്‍ 2. നന്ദി കൊണ്ടെന്റെയുള്ളം നന്നേ നിറയുന്നേ സന്നാഹമോടെ സ്തുതി പാടീടുന്നേന്‍-ദേവാ 3, പാപത്തില്‍ നിന്നും എന്നെ കോരിയെടുപ്പാനായ്‌ ശാപശിക്ഷകളേറ്റ ദേവാത്മജാ!--മഹാ 4. എന്നെ അന്‍പോടു ദിനംതോറും നടത്തുന്ന പൊന്നിടയനനന്തം വന്ദനമെ-എന്റെ 5, അന്ത്യംവരെയും എന്നെ കാവല്‍ ചെയ്തീടുവാന്‍ അന്തികെയുള്ള മഹല്‍ ശക്തി നീയേ-നാഥാ! 6. താതന്‍ സന്നിധിയിലെന്‍-പേര്‍ക്കു സദാ പക്ഷ- വാദം ചെയ്യുന്ന മമ ജീവനാഥാ!--പക്ഷ 7, കുറ്റംകൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ മുറ്റും നിറുത്താന്‍ കഴിവുള്ളവനെ--എന്നെ 8. മന്നിടത്തിലടിയന്‍ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിനു--ദേവാ!

Music sheet is loading
0%
-
00:00 / 00:00

Suggessions