അകത്തും പുറത്തും വേദനയോടു

275

അകത്തും പുറത്തും വേദനയോടു

പല്ലവി അകത്തും പുറത്തും വേദനയോടു കുരിശില്‍-തൂങ്ങി അടിയാനെ രക്ഷിച്ച ക്രിസ്തോ നിനക്കെന്നും സ്തോത്രം ചരണങ്ങള്‍ 1, മഹിമയുള്ള സ്വര്‍ഗ്ഗം വിട്ടു താണു വന്നോനേ-പാപ വലയിലടിയാന്‍ കുടുങ്ങി നശിച്ചുപോയേനെ 2. സൂര്യനേക്കാള്‍ ശോഭിതനേ ജഡം ധരിച്ചോനേ-മഹാ ദോഷ കുഷ്ഠം പിടിച്ചടിയാന്‍ മരിച്ചുപോയേനെ 3. കോടിദൂത സേവ വിട്ടു തനിച്ചു വന്നോനേ-പേയിന്‍ കൂടെ നടന്നടിയാന്‍ പടുകുഴിയില്‍ വീണേനെ 4. ഖെറുബുകള്‍ മേലെഴുന്നവന്‍ നീ നടകൊണ്ടെന്നാലെ-കാടു കയറി ഞാന്‍ മാ ക്രൂരസാത്താന്നിരയായ്‌ തീര്‍ന്നേനെ 5, മുള്‍മുടി ശിരസ്സില്‍ ധരിച്ചോരു പൊന്നീശോ-തിരു മുഖത്തിന്‍ മുന്‍ ഞാന്‍ വീണു നമസ്‌കാരം ചെയ്യുന്നേ 6. വന്‍ കുരിശു തോളിലേറ്റാനേ നമസ്‌കാരം-മണ്ണില്‍ മറിഞ്ഞു വീണു ചതഞ്ഞ മുട്ടോര്‍ത്തും നമസ്‌കാരം 7, ആണി തുളപ്പാന്‍ തൃക്കൈകളെ വിടര്‍ത്തോനേ-തിരു അരുമയുള്ള പാദേ വീണു ബഹു നമസ്കാരം 8. വിരിഞ്ഞു പൊട്ടി കുരുതി ചിന്താന്‍ ഹൃദയം തുറന്നതാല്‍-ബഹു വിനയ നമസ്‌കാരം രക്ഷ ചെയ്ത കര്‍ത്താവേ (അകത്തും...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions