എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം

278

എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം

Lyricist: P. V. Thommi

png

പല്ലവി എന്തതിശയമേ ദൈവത്തിന്‍ സ്‌നേഹം എത്ര മനോഹരമേ-അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ്‌ സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..) ചരണങ്ങള്‍ 1. ദൈവമേ നിന്‍ മഹാ സ്‌നേഹമതിന്‍ വിധം ആര്‍ക്കു ചിന്തിച്ചറിയാം-എനി- യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍ എത്ര ബഹുലമത്‌ (എന്തതിശയമേ...) 2. ആയിരമായിരം നാവുകളാലതു വര്‍ണ്ണിപ്പതിന്നെളുതോ-പതി നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍ പാരിലസാദ്ധ്യമഹോ (എന്തതിശയമേ...) 3. മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്‌ സന്തതം ചേര്‍ന്നിരുന്ന-ഏക ജാതനാമേശുവെ പാതകര്‍ക്കായ്‌ തന്ന സ്നേഹമതിശയമേ (എന്തതിശയമേ...) 4. പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ്‌-സ്നേഹ വാപിയേ നീയെന്നെ സ്‌നേഹിച്ചതോര്‍ത്തെന്നില്‍ ആശ്ചര്യമേറിടുന്നു (എന്തതിശയമേ..) 5. ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും ഒട്ടും നിഷേധിക്കാതെ-എന്നെ കേവലം സ്‌നേഹിച്ചു പാലിച്ചീടും തവ സ്്‌നേഹമതുല്യമഹോ (എന്തതിശയമേ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions