എല്ലാമേശുവേ, എനിക്കെല്ലാമേശുവേ

279

എല്ലാമേശുവേ, എനിക്കെല്ലാമേശുവേ

Ellam esuve

Lyricist: Njanamani

Composer: Njanamani

png

പല്ലവി എല്ലാമേശുവേ, എനിക്കെല്ലാമേശുവേ അനുപല്ലവി അല്ലലേറുമീയുലകില്‍ സുഖമില്ലല്ലോ ചരണങ്ങള്‍ 1. നാഥനും സഹായനും സ്‌നേഹിതനിടയനും നായകനും എനിക്കന്‍പാര്‍ന്ന ജ്ഞാനമണവാളനും (എല്ലാമേശുവേ..) 2. മാതാവും പിതാവുമെന്‍-ബന്ധുമിത്രാദികളും സന്തോഷദാതാവാം യേശു-നല്‍കും പൂര്‍ണ്ണഭാഗ്യവും (എല്ലാമേശുവേ..) 3, ആധിയില്‍ ആശ്വാസവും അന്ധകാരേ ജ്യോതിസ്സും ആശയില്ലാ രോഗികള്‍ക്കമൂല്യമാം ഓഷധവും (എല്ലാമേശുവേ..) 4. ബോധക പിതാവുമെന്‍ പോക്കിലും വരവിലും ആദരവു കാട്ടിടും കൂട്ടാളിയുമെന്‍ തോഴനും (എല്ലാമേശുവേ..) 5. ചൂടും ആഭരണവും, കീര്‍ത്തിയും സമ്പാദ്യവും രക്ഷയും തുണയാളിയും-എന്‍പ്രിയ മദ്ധ്യസ്ഥനും (എല്ലാമേശുവേ..) 6. വാനജീവ അപ്പവും ജീവനുമെന്‍ കാവലും ഞാനഗീതമുല്ലാസവും സ്വര്‍ലോകെ ആനന്ദവും (എല്ലാമേശുവേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions