കരുണാകരനാം പരനേ ശരണം

18

കരുണാകരനാം പരനേ ശരണം

Tamil: Thirumuthal Kirupasane Saranam

1. കരുണാകരനാം പരനേ - ശരണം *കനിവിഷഹരനേ തിരുകൃപ - ശരണം കാത്തരുള്‍ക ശരണം - ത്രിയേകാ കരളലിഞ്ഞീടണമേ - കൃപാലോ 2. അരുണോദയമരുള്‍വടിവേ - ശരണം അലഫാ ഒമേഗാവേ - ശരണം അരുള്‍ വരദാ ശരണം - ത്രിയേകാ ആശിഷമരുളേണമേ - കൃപാലോ 3. അധിപതിവേദാ നാഥാ - ശരണം ആധികള്‍ തീര്‍ക്കുക താതാ - ശരണം അതിഗുണനേ ശരണം - ത്രിയേകാ ആമയം നീക്കണമേ - കൃപാലോ 4. ശരണം ശരണം ശരണം നാഥാ തിരു അരുള്‍ ചൊരിക ഈ തരുണം - താതാ വരണം കൃപ തരണം - ത്രിയേകാ ദുരിതമകറ്റണമേ - കൃപാലോ 5. നിത്യാസുരവരദേവാ - ശരണം സ്തുത്യാ ഈശോ മിശിഹാ - ശരണം സത്യാത്മാ ശരണം - ത്രിയേകാ പഥ്യാ വരമരുള്‍കാ - കൃപാലോ *കനിയുടെ വിഷം ഇല്ലാതാക്കിയവനേ-അനുസരണക്കേടിനു കാരണമായ പഴത്തിന്റെ വിഷം നീക്കിയവന്‍ എന്നു സാരം.

Music sheet is loading
0%
-
00:00 / 00:00

Suggessions