നിന്‍ തിരുമുഖശോഭയെ

281

നിന്‍ തിരുമുഖശോഭയെ

png

പല്ലവി നിന്‍ തിരുമുഖശോഭയെ ദിനംതോറും മേ കാണേണമേ ചരണങ്ങള്‍ 1. യേശുവേ നിന്‍ തങ്കമുഖം ആശ ദാസനേകുമേ ഭിനംതോറും-മേ 2. കണ്ടിടുമ്പോളുണ്ടെനിക്കു വേണ്ടുവോളമാശ്രയം ദിനംതോറും-മേ 3. എന്നിലൂണര്‍വ്വുണ്ടഹോ നിന്‍ കണ്ണില്‍ നോക്കുന്നുടനേ ദിനംതോറും-മേ 4. യേശു ജീവിക്കുന്നതാല്‍ ഈ ദാസന്‍ ജീവിച്ചീടുമേ ദിനംതോറും-മേ 5, ശക്തി എന്നില്‍ പെരുകുന്നു നിന്‍ ശക്തിയേറുമാവിയാല്‍ ദിനംതോറും-മേ 6. ഉള്ളമെന്നില്‍ ജ്യലിച്ചീടും നിന്‍ ഉള്ളിന്‍ സ്നേഹമോര്‍ത്തങ്ങു ദിനംതോറും-മേ 7, പാപസ്‌നേഹം പരിതൃജിപ്പാന്‍ പാപനാശ നാഥനേ ദിനംതോറും-മേ 8. ദൈവ സ്‌നേഹം പെരുകിടുവാന്‍ ദൈവദാനമേകുക ദിനംതോറും-മേ 9. തേജോമയനാം നിന്‍ ശോഭ തേജസ്സോടു താ ദേവാ ദിനംതോറും-മേ

Music sheet is loading
0%
-
00:00 / 00:00

Suggessions