ഹാ! സന്തോഷ വാകൃമേ

290

ഹാ! സന്തോഷ വാകൃമേ

ഹാ! സന്തോഷ വാകൃമേ, യേശൂവേ രക്ഷകന്‍; എങ്ങും ഘോഷിക്കേണമേ യേശുവേ രക്ഷകന്‍ നാടുതോറും കീര്‍ത്തിപ്പിന്‍, നാഥന്‍ ചൊന്നതോര്‍മ്മിപ്പിന്‍, ആര്‍ത്തെങ്ങും പ്രസ്താവിപ്പിന്‍; യേശൂവേ രക്ഷകന്‍. 2 കപ്പല്‍ ഓട്ടി ചൊല്ലുവിന്‍, യേശൂവേ രക്ഷകന്‍; പാപികള്‍ക്കു ചൊല്ലുവിന്‍ യേശുവേ രക്ഷകന്‍ ദ്വീപുതോറും പാടുവിന്‍ തീരംതോറും പാടുവിന്‍ ഏറെ ഗീതം പാടുവിന്‍ യേശൂവേ രക്ഷകന്‍. 3 പോരിന്‍സ്ഥാനം കേള്‍ക്കണം യേശൂവേ രക്ഷകന്‍; താന്‍ വാണീടും കാരണം യേശുവേ രക്ഷകന്‍. ഭീതിയേറും കാലത്തും, പ്രാണന്‍ പോകും നേരത്തും കല്ലറയ്ക്കു ചാരത്തും, യേശൂവേ രക്ഷകന്‍. 4 വായുമാര്‍ഗ്ഗം കേള്‍ക്കട്ടെ, യേശൂവേ രക്ഷകന്‍; ജാതികള്‍ കൊണ്ടാടട്ടെ യേശുവേ രക്ഷകന്‍. ദാനമായി വന്നല്ലോ ദാരിദ്യയപ്പെട്ടോര്‍ക്കെല്ലാം ദൈവം രക്ഷ ആയല്ലോ, യേശുവേ രക്ഷകന്‍.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions