എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

292

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം-ഹാ മംഗള ജയ ജയ സന്ദേശം 1. നരഭോജികളെ നരസ്‌നേഹികളാം ഉത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം- (ഹാ മംഗള...) 2. അജ്ഞാനാന്ധതയാക്യമറ്റും വിജ്ഞാനപ്പൊരുള്‍ വീശും വേദാന്തപ്പൊരുള്‍ സുവിശേഷം- (ഹാ മംഗള...) 3. ഭീകരസമരസമാകുലമാക്കും ഭൂമിയില്‍ ഭീതിയെ നീക്കും ശാന്തിസന്ദായക സുവിശേഷം- (ഹാ മംഗള...) 4. വിമലജനേശുവില്‍ വിശ്വസിച്ചീടുകില്‍ വിടുതലനാമയമമരുളും വിജയധ്വനിയീ സുവിശേഷം- (ഹാ മംഗള...) 5, കൃപയാലേതൊരു പാതകനേയും പാവനശോഭിതനാക്കും പാപനിവാരണ സുവിശേഷം- (ഹാ മംഗള...) 6. നശിക്കും ലൌകിക ജനത്തിനു ഹീനം നമുക്കോ ദൈവീക ജ്ഞാനം കുരിശിന്‍ വചനം സുവിശേഷം- (ഹാ മംഗള..)

Music sheet is loading
0%
-
00:00 / 00:00

Suggessions