സുവിശേഷ ഘോഷണമേ

png

പല്ലവി സുവിശേഷ ഘോഷണമേ-സുതന്‍ യേശുവിന്‍ കലുനയേ ദൈവസ്നേഹത്തിന്‍ വചനവുമേ-അവന്‍ രക്ഷയിന്‍ ക്ഷണമതുമേ ചരണങ്ങള്‍ 1, നമ്മള്‍ പാപങ്ങള്‍ നിമിത്തമേ-യേശു ഭൂമിയില്‍ വന്നതുമേ ക്രൂശു തോളില്‍ ചുമന്നതുമേ-രുധിരമതു ചൊരിഞ്ഞതുമേ- (സുവി..) 2. പാപ ഭാരങ്ങളാലുമേ-പാരിന്‍ ക്ലേശങ്ങളാലുമേ പാത വിട്ടിഹ ഉഴലുന്നോനേ-പ്രിയന്‍ യേശുവിന്‍ അരികില്‍ വാ- (സുവി..) 3. ഞാനേ വഴിയും സത്ൃവും-ജീവനുമെന്നുരച്ചവനേ താനേ നിന്നെ രക്ഷിച്ചീടുമേ-തങ്കച്ചോരയില്‍ കഴുകീടുമേ- (സുവി...) 4. തെരുവീഥികള്‍, വഴികളിലും-മലകള്‍ താഴ്വരകളിലും തിരുവചനം മുഴക്കി നാം പരന്‍ വാക്കിനു വലയിറക്കാം- (സുവി..) 5. മഴയോ വെയിലോ പുഴയോ-മതഭേദം എന്ന വഴിയോ കണ്ണീരില്‍ നാം വിതച്ചീടുകില്‍-കൊയ്തീടുമതവന്‍നാളില്‍- (സുവി...) 6. എല്ലാ ജാതി ജനങ്ങളുമേ-നല്ല രാജനെ വണങ്ങീടുമേ അല്ലെലെല്ലാമകന്നീടുമേ-ഹല്ലെലൂയ്യാ നാം പാടീടുമേ- (സുവി...)

Music sheet is loading
0%
-
00:00 / 00:00

Suggessions