ജയിക്കുമേ !- സുവിശേഷം ലോകം

294

ജയിക്കുമേ !- സുവിശേഷം ലോകം

png

ജയിക്കുമേ !- സുവിശേഷം ലോകം ജയിക്കുമേ !- പേയുടെ ശക്തികള്‍ നശിക്കുമേ [- സകലലോകരും യേശുവിന്‍ നാമത്തില്‍ വണങ്ങുമേ തല കുനിക്കുമേ അതു-ബഹു സന്തോഷമേ! ചരണങ്ങള്‍ 1. കൂടുവിന്‍-സഭകളെ വന്നു പാടുവിന്‍-യേശുവിന്‍ കീര്‍ത്തി കൊ- ണ്ടാടുവിന്‍-സുവിശേഷം ചൊല്ലാന്‍ ഓടുവിന്‍-നിദ്ര വിട്ടുണര്‍ന്നീടുവിന്‍ മനം ചേര്‍ന്നെല്ലാരും നിന്നീടുവിന്‍ വേഗം (ജയി...) 2. ഇടിക്കണം-പേയിന്‍ കോട്ട നാം ഇടിക്കണം-ജാതിഭേദങ്ങള്‍ മുടിക്കണം-സ്‌നേഹത്തിന്‍ കൊടി പിടിക്കണം-യേശുരാജന്റെ സുവിശേഷക്കൊടി ഘോഷത്തോടുയര്‍ത്തീടണം വേഗം (ജയി...) 3. മരിച്ചു താന്‍-നമുക്കു മോക്ഷത്തെ വരുത്തി താന്‍-വെളിച്ച മാര്‍ഗ്ഗത്തില്‍ ഇരുത്തി താന്‍-എളിയ കൂട്ടരെ ഉയര്‍ത്തി താന്‍-യേശുദേവന്റെ രക്ഷയിന്‍ കൊടി ഘോഷത്തോടുയര്‍ത്തീടേണം നമ്മള്‍ (ജയി...) 4. ചെലവിടീന്‍-സുഖം ബലത്തേയും ചെലവിടീന്‍-ബുദ്ധി ജ്ഞാനത്തേയും ചെലവിടീന്‍-വസ്തു സമ്പത്തുക്കള്‍ ചെലവിടീന്‍-യേശുരാജന്റെ മഹിമയിന്‍ കൊടി ഏവരും ഉയര്‍ത്തീടേണം നമ്മള്‍ (ജയി...) 5. യോഗ്യമേ-ഇതു നമുക്കതി ഭാഗ്യമേ-രക്ഷിതാവിന്റെ വാക്യമേ-സ്വര്‍ഗ്ഗലോകരോ- ടൈക്ൃമേ-യേശുരാജ്യ പ്രസിദ്ധിക്കായി നാം വരും പ്രയത്ിച്ചീടേണമേ (ജയി...)

Music sheet is loading
0%
-
00:00 / 00:00

Suggessions