യേശു പരന്‍ വാണീടും

296

യേശു പരന്‍ വാണീടും

png

ഹിന്തുസ്ഥാന്‍ - രൂപകതാളം പല്ലവി യേശു പരന്‍ വാണീടും-പാരില്‍ എങ്ങും മഹാ രാജനായ്‌ ചരണങ്ങള്‍ 1. യേശു പരന്‍ വാണീടും-യേശു എന്നും വാണീടും ഈ സൂര്യ-ചന്ദ്രന്മാരും തീരെ ഇല്ലാതെ പോയെന്നാലും (യേശു...) 2. വന്‍ കരകളിന്മേലും-വലിയ രാജ്യങ്ങള്‍ മേലും മാലോകര്‍ ഏവര്‍ മേലും-ദൂരെ ല്വീപാന്തരങ്ങള്‍ മേലും (യേശു...) 3. സാധു ജാതികള്‍ മേലും-വീര ജാതികള്‍ മേലും സര്‍വ്വകുലങ്ങള്‍ മേലും-പാരില്‍ സകല ഭാഷക്കാര്‍ മേലും (യേശു...) 4. രാജര്‍ പ്രഭുക്കള്‍ ച്രക-വര്‍ത്തികള്‍ സകലരും രാജാധിരാജന്‍ മുമ്പില്‍-വീണു വണങ്ങി കുമ്പിട്ടു നില്‍ക്കും (യേശു...) 5. സത്യ സുവിശേഷത്തിന്‍ സാധു കലുനപോലെ സകല രാജാക്കന്മാരും-ചെയ്യും നീതി വസിക്കും എങ്ങും (യേശു...) 6. കുറ്റം ശിക്ഷകളില്ല ഗുണമല്ലാതൊന്നും ഇല്ല കൊണ്ടാടും ലോകരെല്ലാം-യേശു ഏക ച്ക്രവര്‍ത്തിയാം (യേശു...) 7, സന്ധ്യയുഷസ്സുകളില്‍-സകല ദേശത്തുള്ളോരും സംഗീതം യേശുപേരില്‍-പാടി വന്ദനം ചെയ്യും എന്നും (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions