മോദമതി മോദമോദം ഹാ

298

മോദമതി മോദമോദം ഹാ

png

ആനന്ദഭൈരവി-ആദിതാളം പല്ലവി മോദമതി മോദമോദം ഹാ-വാശത്ത കാലം സാദരമണഞ്ഞീടുന്നഹോ അനുപല്ലവി ജാതിഭേദ വാദം തീര്‍ന്നു-ജാതികളൊന്നായിടുന്നു യൂദജാതിയും മുതിര്‍ന്നു-ജാതമോദം പാടിടുന്നു (മോദ..) ചരണങ്ങള്‍ 1. അന്നു കാനനങ്ങള്‍ പൂക്കുമേ-സീയോന്റെ മക്കള്‍ നന്ദിയോടു പാടിയാര്‍ക്കുമേ അന്നു സുവിശേഷക്കൊടി-മന്നിടേ ജയം കൊണ്ടാടി ഉന്നതമായ്‌ മിന്നും ജനം-സന്നുതി പാടി വസിക്കും (മോദ...) 2. അന്നു സീയോനില്‍ നിന്നുണ്ടാകും-ആജ്ഞാവിശേഷം മന്നിടമെല്ലാമതു കേള്‍ക്കും മന്നവർ മന്ത്രി പ്രജകള്‍-എന്നിവരെല്ലാവരിലും ഒന്നുപോലാവസിച്ചീടും-വന്നു സത്യാനുഗ്രഹങ്ങള്‍ (മോദ...) 3. കാട്ടുപാമ്പോടൊത്തു മേളിക്കും-കുട്ടികളെന്നാല്‍ വാട്ടമുണ്ടാകയില്ലേതുമേ കാട്ടു പുലികളും ആട്ടിന്‍-കൂട്ടവുമൊന്നിച്ചു മേയും നാട്ടിലെല്ലാ നന്മകളും പുഷ്ടിയായി വര്‍ദ്ധിച്ചീടും (മോദ...) 4. വാളു കുന്തങ്ങള്‍ക്കില്ലാവശ്യം-കൊഴുക്കളാക്കി ചാലുപോക്കാനാക്കുമായവ നാലുദിക്കും സമാധാനം-ചാലവേ പരന്നിരിക്കും വാളെടുക്കയില്ലാരുമേ-ചേലുകേടില്ലെന്നിനുമേ (മോദ...) 5. ഹാലെലൂയ്യാ ഗീതം പാടുമേ-യരുശലേമും ഹാലെലൂയ്യാ രാഗം പാടുമേ ഹാലെലുയ്യാ വാനത്തിലും-ഹാലെലുയ്യാ ഭൂമിയിലും ഹാലെലുയ്യാ മാലാഖമാര്‍ ചൊല്ലുമേ മാനുഷരെല്ലാം (മോദ...)

Music sheet is loading
0%
-
00:00 / 00:00

Suggessions