എന്നു ഞാന്‍ കണ്ടുകൊണ്ടീടും

302

എന്നു ഞാന്‍ കണ്ടുകൊണ്ടീടും

പല്ലവി എന്നു ഞാന്‍ കണ്ടുകൊണ്ടീടും-ഇമ്മാനുവേലെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ യേശുവിനെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും-എന്‍ രക്ഷകനെ എന്നു ഞാന്‍ കണ്ടു കൊണ്ടീടും? ചരണങ്ങള്‍ 1. ഇന്നും ഞാന്‍ ഈഴിയില്‍ കി-ടന്നു വലയുന്നയ്യോ നിന്നെക്കാത്തിരുന്നെന്റെ കണ്ണുകള്‍ മങ്ങിടുന്നു- (എന്നു..) 2. പാപത്തില്‍ കിടന്നു ഞാന്‍-താപപ്പെട്ടുഴലുമ്പോള്‍ ആപത്തൊഴിച്ചോരെന്റെ ആത്മ മണവാളനെ- (എന്നു...) 3. തെറ്റിയ ആടാമെന്നെ-തേടിടുവാനായിക്കൈ- യേറ്റു വന്നു മരിച്ചു-യിര്‍ത്തു വാനില്‍ പോയോനേ- (എന്നു...) 4. വാനില്‍ പിതാവിൻ വല-ഭാഗത്തിങ്കലിരുന്നു സ്ഥാനമെനിക്കായി കേണപേക്ഷിക്കുന്നോനെ- (എന്നു...) 5, മന്നവാ മശിഹായേ-എന്നു നീ വന്നീടുമോ? നിന്നെ കാണ്മതിനെന്റെ കണ്ണുകള്‍ കൊതിക്കുന്നു- (എന്നു...) 6. വേഗം വരുമെന്നു നീ-ലേഖനം തന്നില്ലയോ? കാഹളം കേള്‍പ്പതിന്നാ-യ്‌ കാതുകള്‍ കൊതിക്കുന്നു- (എന്നു..) 7. കര്‍ത്താവേ വരേണമേ-കര്‍ത്താവേ വരേണമേ കാത്തിരുന്നീടുന്നു ഞാന്‍-കാവല്‍ക്കാരന്‍ പോലയ്യോ- (എന്നു...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions