സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം

313

സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം

സ്വര്‍ഗ്ഗഭാഗ്യം എത്രയോഗ്യം ആര്‍ക്കു വര്‍ണ്ണിക്കാം-അതിന്‍ ഭാഗ്യമോര്‍ക്കുന്തോറുമെനിക്കാശയേറുന്നേ 1. പാപലോകത്തിൽ കിടന്നു പാടുപെടുന്നു-എനി- ക്കെപ്പോഴെന്റെ മോക്ഷവീട്ടില്‍ ചെന്നുചേര്‍ന്നിടാം- (സ്വര്‍ഗ്ഗ...) 2. മുമ്പേ മുമ്പേ പോയിടുന്നോര്‍ ഭാഗ്യമുള്ളവര്‍-മന്നി- ലുള്ള കഷ്ടതകള്‍ നീങ്ങി സ്വസ്ഥരായവര്‍- (സ്വര്‍ഗ്ഗ...) 3. ലോകസംബന്ധ ഭവനം വിട്ടുപോയെന്നാല്‍-മോക്ഷെ കൈകളാല്‍ തീര്‍ക്കാത്ത വീട്ടില്‍ പാര്‍ത്തീടാമല്ലോ- (സ്വര്‍ഗ്ഗ...) 4. രണ്ടിനാല്‍ ഞരങ്ങി ഞാനും വാഞ്ചിച്ചീടുന്നു-ആത്മ വീണ്ടെടുപ്പിന്‍ പുത്ര സന്തോഷത്തിലെത്തുവാന്‍- (സ്വര്‍ഗ്ഗ...) 5. ഇങ്ങുപെടും പാടുകള്‍ക്കാശ്വാസം പ്രാപിപ്പാന്‍-എന്റെ മംഗല മോക്ഷപുരത്തിലെപ്പോഴെത്തും ഞാന്‍- (സ്വര്‍ഗ്ഗ...) 6. പ്രാവിനെപ്പോല്‍ രണ്ടു ചിറകുണ്ടെന്നാകില്‍ ഞാന്‍ ശീര്ലം- എത്തും പറന്നെന്റെ മണവാളന്‍ സന്നിധൌ- (സ്വര്‍ഗ്ഗ...)

Music sheet is loading
0%
-
00:00 / 00:00

Suggessions