സുഖം അരുള്‍ക യേശു പരിപാലകനേ

316

സുഖം അരുള്‍ക യേശു പരിപാലകനേ

ആനന്ദഭൈരവി-ആദിതാളം 1. സുഖം അരുള്‍ക യേശു പരിപാലകനേ രോഗ ദൂരിതം അകറ്റി മോദം അരുളേണമേ- (സുഖം...) 2. തിരു ദാനം മക്കള്‍ക്കെഹോവാ പരനേ അരുളേണം സുഖം ബലവും നായകനേ- (സുഖം...) 3. പാപം ദാസർ ചെയ്തതെല്ലാം നീ ക്ഷമിച്ചു താപം വേഗം നീക്കി സന്തോഷം താ പരനേ- (സുഖം...) 4. ശക്തി കാരുണ്യവും പാരം ഉള്ളവനേ മുക്തി സന്തോഷം ബലം സുഖം അരുളേണമേ- (സുഖം..) 5. ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍ അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ- (സുഖം...) 6. സര്‍വ്വ പുണ്യവാളന്‍ യേശുവിന്‍ നിമിത്തം ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ- (സുഖം..) .

Music sheet is loading
0%
-
00:00 / 00:00

Suggessions