മനുവേല്‍ മന്നവനേ പരനേ

317

മനുവേല്‍ മന്നവനേ പരനേ

Lyricist: M. Mathen

png

പല്ലവി മനുവേല്‍ മന്നവനേ പരനേ മനുവായ്‌ വന്നവനേ അനുപല്ലവി മനുവേലേ നിന്മനമലിഞ്ഞരികില്‍ വരിക വൈകാതെ-പരനേ- (മനു..) ചരണങ്ങള്‍ 1. കരുണയിന്നുടയോനേ എന്നതി-ദുരിതം കാണണമേ പരവശനായീടുന്നയ്യോ എന്‍-പാതകമതിനാലെ-പരനേ- (മനു...) 2. അപ്പനും അമ്മയുമായെനിക്കെപ്പൊഴുതും നീയേ ഉള്‍പരിതാപം കണ്ടു കനിഞ്ഞീ-യല്‍പനു തുണചെയ്ക-പരനേ- (മനു...) 3. പെരുമഴപോലഗ്നിയസ്ത്രം-നരരിപുവാം സാത്താന്‍ തെരുതെരെയെയ്യുന്നയ്യോ എന്നില്‍-കരളലിഞ്ഞീടണമേ-പരനേ- (മനു..) 4. ശരണം നീയല്ലാതടിയനു-ഒരുവനുമില്ലയ്യോ മരണം വരെയുമരികിലിരുന്നു-പരിപാലിക്കണമേ-പരനേ- (മനു...) 5, നിന്നെ വിട്ടിട്ടങ്ങടിയന്‍-എങ്ങു പോയീടും? കണ്മണിപോല്‍ നിന്നെ ഞാന്‍ കാക്കും-എന്നരുള്‍ ചെയ്തോനേ-പരനേ- (മനു...) 6. അരികില്‍ വരായ്കില്‍ നീ, എന്റെ മരണം വന്നീടും കരുണാവാരിധിയേ വന്നെന്റെ -കരളു തണുപ്പിക്ക-പരനേ- (മനു...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions