ദയയോടേശു നാഥനേ കടാക്ഷിക്കേണമേ

319

ദയയോടേശു നാഥനേ കടാക്ഷിക്കേണമേ

പല്ലവി ദയയോടേശു നാഥനേ കടാക്ഷിക്കേണമേ- രക്ഷ നീ നല്‍കേണമേ ചരണങ്ങള്‍ 1. സാഖ്യത്തോടെ ഈ നിന്‍ ദാസി പ്രസവിച്ചീടുവാന്‍ തിരു കൃപ തന്നീടുക 2. ആധി വ്യാധി സങ്കടങ്ങള്‍ അകറ്റും വല്ലഭാ സുഖം അരുളും നല്ലവാ 3. നോവും പാടും വേദനകളും ഒഴിക്കും വൈദ്യനേ- ഇമ്പം പെരുക്കും നിത്യനേ 4. നോക്കി സര്‍വ്വ സങ്കടങ്ങള്‍ നീക്കും ശക്തനേ- ഇങ്ങും നോക്കുകന്‍പനേ- 5. അടിയാര്‍ ചെയ്ത പാതകങ്ങള്‍ മോചിക്കേണമേ- കൃപ ശോഭിക്കേണമേ- 6. നിന്റെ നാമത്തിന്‍ നിമിത്തം കേട്ടരുളുകേ- ജപം യേശുനാഥനേ-

Music sheet is loading
0%
-
00:00 / 00:00

Suggessions