താതാ സുഖ പ്രസവ കാലം

320

താതാ സുഖ പ്രസവ കാലം

പല്ലവി താതാ സുഖ പ്രസവ കാലം-തിരു ദാസിക്കീശോ നല്‍ മനുവേലാ അനുപല്ലവി പാതകങ്ങള്‍ ക്ഷമിക്കും നാഥാ-തിരു പാദം ശരണം അരുള്‍ മോദം-വേഗം- ചരണങ്ങള്‍ 1. ഏതുകാലത്തും പരിപാലാ-നീയേ എളിയ ഞങ്ങള്‍ക്കു രക്ഷാ നാഥന്‍ ഖേദങ്ങള്‍ നീക്കും ഗുണശീലാ-ദാസര്‍ കേണിരക്കുന്നു കൃപ ചെയ്വാന്‍ - വേഗം 2. പണ്ടു ശിശുവായ്‌ വന്ന നാഥാ-ഭവാന്‍ പരിചോടു നിന്‍ മാതാവിനന്നു കണ്ടു സുഖപ്രസവം തന്നു-അന്നേര്‍ കരുണയോടീ ദാസിക്കും തായേ - വേഗം 3. താതന്‍ മാതാ നല്‍ വൈദ്യന്‍ നീയേ-തിരു ദയ ഞങ്ങള്‍ക്കെന്നും രക്ഷയാമേ ഭേദമില്ലാത്ത ചൊല്ലുള്ളോനേ-അരുള്‍ പെരികെ സന്തോഷമേ-കൃപാലോ - വേഗം 4. പിഴയിങ്ങുള്ളവ ക്ഷമ ചെയ്തു-തിരു പേരിന്നടിയാര്‍ സ്തുതി പാടാന്‍ വഴിപോലെ ആശീര്‍വാദം ചെയ്തു-കാത്തു മംഗലം ദാസര്‍ക്കെന്നും നീ താ - വേഗം

Music sheet is loading
0%
-
00:00 / 00:00

Suggessions