വരിക വര്‍ഷക്കുറവു തീര്‍പ്പാന്‍

323

വരിക വര്‍ഷക്കുറവു തീര്‍പ്പാന്‍

പല്ലവി വരിക വര്‍ഷക്കുറവു തീര്‍പ്പാന്‍-വരിക നാഥനേ മാരി തരിക ജീവനേ ചരണങ്ങള്‍ 1. പാരില്‍ പെരുത്ത വരള്‍ച്ചയാലെ-ദാഹം എറുന്നേ നര ദേഹം മാറുന്നേ- (വരിക...) 2. നട്ട സസ്യം മഴയില്ലാതെ-പട്ടുപോകുന്നേ കഷ്ടം വളരെ കൂടുന്നേ- (വരിക.) 3. ധരണിയേറെ ഉഷ്ണത്താലെ-ഉണങ്ങിപ്പോകുന്നേ ദുരിതം വളരെ ആകുന്നേ- (വരിക...) 4. കരുണയോടെ തക്ക മഴ നീ തരിക യേശുവേ നര ജീവപാലനേ- (വരിക...) 5. നരരെല്ലാരും ക്ഷാമം കൊണ്ടു-നശിച്ചു പോകുന്നേ പാരം വലഞ്ഞു പോകുന്നേ- (വരിക...) 6. ഭൂമി ശേഷിപ്പാനായി മഴ നീ-തരിക വേഗത്തില്‍ രക്ഷാകരനേ യേശുവേ- (വരിക...)

Music sheet is loading
0%
-
00:00 / 00:00

Suggessions