വരിക ദാസരിന്‍ വീടതില്‍

326

വരിക ദാസരിന്‍ വീടതില്‍

പല്ലവി വരിക ദാസരിന്‍ വീടതില്‍ മഹത്വ ദേവാ ഇന്നേരത്തില്‍ അനുപല്ലവി അരുമയുള്ള നിന്‍ അനുഗ്രഹം വരാന്‍ അടിമകള്‍ ഇരന്നീടുന്നേ- (വരിക...) ചരണങ്ങള്‍ 1. ഇതു നിന്നുടെ വീടാകുവാന്‍ ഇതില്‍ നിന്‍ കീര്‍ത്തി പൊങ്ങീടുവാന്‍ സ്തുതി അപേക്ഷകള്‍ ദിനം പ്രതി ഇതില്‍ ശോഭയായ്‌ കഴിച്ചീടുവാന്‍- (വരിക...) 2. ഇതില്‍ പരിശുദ്ധി കൂടുവാന്‍ ഇതില്‍ നിന്‍മക്കള്‍ വാണീടുവാന്‍ ഇതില്‍ സന്തോഷവും നല്‍ സമാധാനവും ഇതു മുതല്‍ വസിച്ചിടുവാന്‍- (വരിക...) 3. തിരുകൃപ നിഴലാകുവാന്‍ തിരു ദൂതര്‍ കാവലാകുവാന്‍ തിരുസുതര്‍ തുണയാകുവാന്‍ കൂടെ തിരുശുദ്ധാത്മന്‍ വാണീടുവാന്‍- (വരിക...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions