വാനരാജനാം ത്രിയേകനേ

പല്ലവി വാനരാജനാം ത്രിയേകനേ-എഴുന്നരുള്‍ക ചരണങ്ങള്‍ 1. സേനദൂത സേവിതാ ബഹു-വാനലോക നായകാ ഗാനം പാടും ദാസര്‍ നടുവില്‍ നീ-വാ പരാപരാ കൃപാകരാ- (വാന...) 2. ഒന്നുപോലെ എങ്ങുമേ നിറ-യുന്ന ശ്രേഷ്ഠ ദൈവമേ നിന്നു വാഴ്ത്തും ദാസര്‍ നടുവില്‍ നീ-വാ പരാപരാ സര്‍വ്വേശ്വരാ- (വാന...) 3. ഇന്നു കല്ലിടുന്ന നിന്‍ തിരു-മന്ദിരത്തിന്‍ വേലയെ വന്നനുഗ്രഹിക്ക കൃപക്കട-ലേ പരാപരാ-മഹേശ്വരാ- (വാന..) 4. ഭക്തരാം നല്‍ക്കല്‍കളാല്‍ ഇങ്ങു-ശുദ്ധ ജ്ഞാനമന്ദിരം ശക്തനേ ഉയര്‍ത്തി ഇതില്‍ വസി-ക്കേണമേ മഹാദയാപരാ- (വാന...) 5. താതജാതനാത്മനേ ജഗ-ന്നാഥനാം (്രിയേകനേ മോദമോടു ദാസരിടയില്‍ വ-ന്നീടേണം മഹാ തേജോമയാ- (വാന..)

Music sheet is loading
0%
-
00:00 / 00:00

Suggessions