യേശു മഹേശാ ഇങ്ങെഴുന്നരുളേണം

329

യേശു മഹേശാ ഇങ്ങെഴുന്നരുളേണം

png

പല്ലവി യേശു മഹേശാ ഇങ്ങെഴുന്നരുളേണം ആശിഷം തരുവാന്‍ കൃപാസനം-വഴിയായ്‌- (യേശു...) ചരണങ്ങള്‍ 1. ആദിയേ ദേവാ അമലാ ഒമേഗാ-നീതിയിന്‍ സൂര്യാ വിമലാ അമേയാ ജ്യോതി പ്രകാശമാം വേദ നാഥാ സ്വാമീ- (യേശു...) 2. മേഘവാഹനനേ ശോകപാപഹനേ-ദേഹവാഹനനേ ലോകരക്ഷകനേ ദേഹം ധരിച്ച നരദേവനേ സ്വാമി- (യേശു...) 3. ധരണിയിലിരുവര്‍ ഒരു മനസ്സോടെ-തിരുനാമം ജപിച്ചാല്‍ വിരവൊടു-ഭഗവാന്‍ വരുമിവിടെ എന്നു വചിച്ച കൃപാലോ- (യേശു..) 4. ഇങ്ങു നിന്‍ ഭജനം ഭംഗിയായ്‌ സതതം പുംഗഭക്തിയുടന്‍ എന്നും ചൊല്ലീടുവാന്‍ സംഗതി വരുത്തുക നീ കൃപയോടിഹ- (യേശു...) 5. മോക്ഷത്തിന്മേലും ഇക്ഷിതി അഖിലം-സാക്ഷിയായ്‌ മേവും ക്രിസ്തേശു-മഹേശാ ഇക്ഷണം പ്രസന്നതയാകണം ഇഹ ഭവാന്‍- (യേശു...) 6. ഭക്തവത്സലനേ മുക്തിദായകനേ-ഭക്തി നല്‍കണമേ ശക്തിമാന്‍ ഗുരുവേശക്തിജ്ഞാനം ദയ തിങ്ങും യഹോവയേോ- (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions