പരലോകാധിപനേ പരനേ

330

പരലോകാധിപനേ പരനേ

പല്ലവി പരലോകാധിപനേ പരനേ-വരണം തിരുഭവനേ അനുപല്ലവി പരനേ കൃപയായ്‌-തിരു മന്ദിരത്തില്‍ ഇറങ്ങി ആവസിക്കണമേ-പരനേ- (പര...) ചരണങ്ങള്‍ 1. പരത്തിലും ഭൂമിയിലും ഇതെന്യേ-പലലോകങ്ങളിലും ഒരു വിധം നിറഞ്ഞും-ഒന്നിലും അടങ്ങാ ഉന്നതനായവനേ-പരനേ- (പര...) 2, അടിയര്‍ക്കീ ആലയത്തെ ലഭിപ്പാന്‍-ഇടവരുത്തിയ നാഥാ അടിമകള്‍ നിന്നെ-അടിതൊഴുതിടുന്നേ അംഗീകരിക്കണമേ-പരനേ- (പര...) 3. തിരുകൃപ തിരുബലവും ദയയും-തിരുമഹിമയും ക്ഷമയും പരിചോടു പരനേ അരുളി ആലയത്തില്‍ നിറച്ചു വെച്ചീടണമേ-പരനേ- (പര...) 4. സ്തുതിജപം തിരുധ്യാനം പ്രസംഗം-ഇതു മുതല്‍ നിന്‍ ഭവനേ അധിക ഭക്തിയോടും-ശ്രദ്ധയോടും നടപ്പാന്‍ അധിവസിച്ചീടണമേ-പരനേ- (പര...) 5, നീതിയെ ധരിച്ചവരായ്‌ നിന്‍ ദാസര്‍-തിരു സേവ ചെയ്വാന്‍ നീ ദയയോടെ-നിത്ൃമീ സഭയില്‍ നിന്‍ കൃപ പകരണമേ-പരനേ- (പര...) 6. അനുതപിച്ചീടുവാനും ക്ഷമകള്‍-അനുഭവിച്ചീടുവാനും മനസ്തമാധാനം-പലര്‍ ലഭിപ്പാനും കനിവായ്‌ ഈ സമയം-പരനേ- (പര...)

Music sheet is loading
0%
-
00:00 / 00:00

Suggessions