സ്തോത്രം ചെയ്‌വോര്‍ വന്നീടിന്‍

331

സ്തോത്രം ചെയ്‌വോര്‍ വന്നീടിന്‍

സ്തോത്രം ചെയ്‌-വോര്‍ വന്നീടിന്‍ കൊയ്ത്തിന്‍ ഗീതം പാടുവിന്‍; സര്‍വ്വം നല്ല ശേഖരം വര്‍ഷകാലം ആരംഭം സൃഷ്ടികര്‍ത്തന്‍ നല്‍കുന്നു ആവശ്യങ്ങള്‍ തീര്‍ക്കുന്നു; ആലയത്തില്‍ വന്നീടിന്‍, കൊയ്ത്തിന്‍ ഗീതം പാടുവിന്‍ 2 സര്‍വ്വ ലോകോദ്യാനവും തന്മഹത്വം കായ്ക്കണം; ധാന്യവും അല്ലാത്തതും മോദം ഖേദം നല്‍കണം; ആദ്യം തണ്ടു പിന്‍ കതിര്‍ പിന്നെ പൂര്‍ണ്ണ ധാന്യവും, കൊയ്ത്തിന്‍കര്‍ത്തന്‍ ഞങ്ങളെ പൂര്‍ണ്ണ ധാന്യമാക്കണം 3 ദൈവം ചേര്‍ക്കും കറ്റമേല്‍ നമ്മുടെ കര്‍ത്താവു താന്‍; തന്‍ ജനത്തില്‍ നിന്നു മേല്‍ സര്‍വ്വ ദോഷം നീക്കും താന്‍; ദൂതരോടു കല്പിക്കും; തള്ളിന്‍ തീയില്‍ ദുഷ്ടരെ ചേര്‍പ്പിന്‍ സ്വര്‍ഗ്ഗേ നിത്യവും പാര്‍പ്പതിന്നു ഭക്തരെ 4 കര്‍ത്തനേ വന്നീടണം വേഗം കൊയ്ത്തു ശാലയില്‍, നിന്‍ ജനത്തെ ചേര്‍ക്കണം പാപദുഃഖം പോകയില്‍; നിത്യ കാലം ശുദ്ധരാം തൃപ്പാദത്തില്‍ വാസരം ദൂതരോടു വന്നിദം കൊയ്ത്തുവീട്ടില്‍ ചേര്‍ക്കണം

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions